|    Nov 18 Sat, 2017 12:49 am

രാത്രിയില്‍ വീട് കുത്തിത്തുറന്ന് മോഷണം

Published : 6th October 2016 | Posted By: Abbasali tf

കാഞ്ഞിരപ്പള്ളി: ആളില്ലാത്ത വീടിന്റെ പിന്നിലെ കതകു കുത്തിത്തുറന്ന് വിലപിടിപ്പുള്ള വെള്ളം പമ്പു ചെയ്യുന്ന മോട്ടറും മേശയിലുണ്ടായിരുന്ന പണവും കവര്‍ന്നു. കൊടുവന്താനം വനിതാ ഗോള്‍ഡ് കവറിങ് ഉടമ ഇസ്മയിന്റെ വീട്ടിലാണു മോഷണം നടന്നത്. ഇസ്മായില്‍ ഒരാഴ്ചയായി തമിഴ്‌നാട്ടിലായിരുന്നു. തിരികെ എത്തി വീട് തുറന്നപ്പോഴാണ് പിന്നിലുള്ള കതകും മുറിക്കകത്ത് പ്രവേശിക്കുന്ന കതകും തകര്‍ന്ന നിലയില്‍ കണ്ടത്. ഉടന്‍ കാഞ്ഞിരപ്പള്ളി പോലിസില്‍ പരാതി നല്‍കി. ഇസ്മായിന്റെ അടുത്തുള്ള വീടുകളില്‍ നിന്ന് കഴിഞ്ഞ മാസം രാത്രി സ്വര്‍ണമാലയും വളയും മോഷണം പോയിരുന്നു. എന്നാല്‍ ഇന്നലെ ഇസ്മായിലിന്റെ വീട്ടില്‍ രണ്ടുപേര്‍ വന്നു മോഷണ വസ്തു പൂതക്കുഴിയിലുള്ള ആക്രിക്കടയില്‍ കിട്ടിയിട്ടുണ്ടെന്നും പോലിസ് അന്വേഷിച്ചു വന്നപ്പോഴാണ് ഇത് ഇസ്മായിലിന്റേതാണെന്ന് അറിഞ്ഞതെന്നും മോഷണം പോയ മോട്ടോര്‍ തിരികെയെടുത്ത് പ്രശ്‌നം പരിഹരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടതായി ഇസ്മായില്‍ പറയുന്നു. എന്നാല്‍ പോലിസില്‍ നിന്ന് മോഷണ വസ്തു കിട്ടിയതായി ഒരു അറിയിപ്പും തനിക്കു ലഭിച്ചില്ലെന്ന് ഇസ്മായില്‍ പറയുന്നു. മോഷ്ടാവ് ആരാണെന്നു വ്യക്തമാക്കാതെ പ്രശ്‌നം പരിഹരിക്കണമെന്നു പറയുന്നതില്‍ ദുരൂഹതയുണ്ടെന്നും ഇസ്മായില്‍ തേജസിനോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക