|    Sep 19 Wed, 2018 1:19 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

രാത്രിയില്‍ യുവതിയെ കടന്നുപിടിച്ചു; സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം അറസ്റ്റില്‍

Published : 31st May 2018 | Posted By: kasim kzm

തൊടുപുഴ: ജോലി കഴിഞ്ഞു രാത്രിയില്‍ വീട്ടിലേക്കു പോവുന്നതിനിടെ കടന്നുപിടിച്ചെന്ന യുവതിയുടെ പരാതിയെ തുടര്‍ന്നു സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ പോലിസ് അറസ്റ്റ് ചെയ്തു. ലോക്കല്‍ കമ്മിറ്റിയംഗം വഴിത്തല വള്ളിക്കെട്ട് കുന്നുപുറം വീട്ടില്‍ വിജേഷാണ് (കണ്ണന്‍ 30) അറസ്റ്റിലായത്. ടെക്‌സ്‌റ്റൈല്‍സില്‍ ജോലി ചെയ്യുന്ന യുവതിയാണ് കരിങ്കുന്നം പോലിസില്‍ പരാതി നല്‍കിയത്.
ചൊവ്വാഴ്ച രാത്രി 8.30നാണു സംഭവം. ജോലി കഴിഞ്ഞ് തൊടുപുഴയില്‍ നിന്ന് ബസ് കയറി യുവതി വഴിത്തലയില്‍ ഇറങ്ങി. ഇവിടെ നിന്നു സ്‌കൂട്ടറില്‍ വീട്ടിലേക്കു പുറപ്പെട്ടു. സമീപവാസിയുടെ വസതിയില്‍ യുവതി സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത് ടോര്‍ച്ച് എടുക്കുന്നതിനിടെ വിജേഷ് കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളമുണ്ടാക്കിയതോടെ വിജേഷ് ബൈക്കില്‍ കയറി രക്ഷപ്പെട്ടു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് എത്തുകയും യുവതി രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. പോലിസ് അന്വേഷണം നടത്തുകയും രാത്രി തന്നെ ഇയാളെ വീട്ടില്‍ നിന്ന് പിടികൂടുകയുമായിരുന്നു. വഴിത്തലയില്‍ ഓട്ടോറിക്ഷ വര്‍ക്‌ഷോപ്പ് നടത്തുന്ന വിജേഷ് സജീവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്.
യുവതി സ്ഥിരം ഇതുവഴി വരുന്നതു മനസ്സിലാക്കിയ വിജേഷ് കാത്തുനിന്ന് കയറിപ്പിടിക്കുകയായിരുന്നെന്നു പോലിസ് പറഞ്ഞു. പിടിയിലാവുമ്പോള്‍ വിജേഷ് മദ്യലഹരിയില്‍ ആയിരുന്നെന്നും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായും കരിങ്കുന്നം പോലിസ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss