|    Jan 17 Tue, 2017 6:42 pm
FLASH NEWS

രാത്രികാല ഷെഡ്യൂള്‍ റദ്ദാക്കിയ ബസ് കസ്റ്റഡിയിലെടുത്തു

Published : 28th April 2016 | Posted By: SMR

മട്ടാഞ്ചേരി: രാത്രികാല ഷെഡ്യൂല്‍ റദ്ദാക്കുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരേ ഒടുവില്‍ ഹാര്‍ബര്‍ പൊലിസ് രംഗത്തിറങ്ങി. സന്ധ്യാ സമയങ്ങളില്‍ ഐലന്റിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ ട്രിപ്പ് റദ്ദാക്കി മുങ്ങുന്നതായി വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഹാര്‍ബര്‍ എസ്‌ഐ സാജന്‍ ജോസഫിന്റെ നേതൃത്വത്തില്‍ പൊലിസ് രംഗത്തെത്തിയത്. ഇന്നലെ ട്രിപ്പ് മുടക്കിയ സ്വകാര്യ ബസ് പൊലിസ് കസ്റ്റഡിയിലെടുത്തു. കാക്കനാട് ഐലന്റ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷിബിയെന്ന ബസ്സാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകീട്ട് 650 ന് ഐലന്റില്‍ നിന്ന് കാക്കനാട്ടേക്ക് പോവേണ്ട ബസ് കഠാരി ബാഗില്‍ മാറ്റിയിട്ടത് ശ്രദ്ധയില്‍പ്പെട്ട പൊലിസ് വാഹനം കസ്റ്റഡിയിലെടുകയായിരുന്നു. സന്ധ്യ സമയങ്ങളില്‍ സ്വകാര്യ ബസ്സുകള്‍ ട്രിപ്പ് മുടക്കുന്നത് പതിവായതോടെ ജോലി കഴിഞ്ഞെത്തുന്ന സ്ത്രീകളാണ് വലയുന്നത്. ഇത് സംബന്ധിച്ച് ജനമൈത്രി യോഗങ്ങളില്‍ വ്യാപക പരാതി ഉയര്‍ന്നിരുന്നു. കസ്റ്റഡിയിലെടുത്ത ബസ് പൊലിസ് മോട്ടോര്‍ വാഹന വകുപ്പിന് കൈമാറി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് ഹാര്‍ബര്‍ എസ്‌ഐ സാജന്‍ ജോസഫ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക