|    Jun 19 Tue, 2018 10:35 am
FLASH NEWS

രാത്രികാല പട്രോളിങ് ശക്തമാക്കും

Published : 18th January 2017 | Posted By: fsq

 

ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ രാത്രികാലത്ത് കല്ലും മറ്റും വച്ച് ഉയര്‍ത്തി മല്‍സ്യ ബന്ധനം നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പോലിസ് പട്രോളിങ് ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍ പോലിസിന് നിര്‍ദേശം നല്‍കി. തണ്ണീര്‍മുക്കം ബണ്ടിലൂടെ ഓരുവെള്ളം കയറി കൃഷി നശിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ബണ്ടില്‍ നേരിട്ടെത്തി ഷട്ടറുകളുടെ പ്രവര്‍ത്തനം വിലയിരുത്തുകയായിരുന്നു കലക്ടര്‍. 62 ഷട്ടറുകളുടെയും പ്രവര്‍ത്തനം കലക്ടര്‍ പരിശോധിച്ചു. ചോര്‍ച്ചയുള്ളതായി കണ്ടെത്തിയ നാലു ഷട്ടറുകള്‍ പൂര്‍ണതോതില്‍ അടയ്ക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കാന്‍ ഇറിഗേഷന്‍ മെക്കാനിക്കല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എം കെ കബീര്‍,  ഇറിഗേഷന്‍ മെക്കാനിക്കല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി എസ് ഗണേശ് എന്നിവര്‍ കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.തണ്ണീര്‍മുക്കം ബണ്ടിലെ 60 ഷട്ടറുകളാണ് അടച്ചിട്ടിരിക്കുന്നത്. വേമ്പനാട്ടു കായലിലെ ലവണാംശം ക്രമാതീതമായി ഉയര്‍ന്നുവെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഷട്ടറുകള്‍ അടച്ചത്. രണ്ടു മില്ലിമോസില്‍ കൂടില്‍ നെല്‍കൃഷിയെ ദോശകരമായി ബാധിക്കുന്നതിനാലാണ് ഇവ കാലങ്ങളായി അടച്ചുവരുന്നത്. ആലപ്പുഴ ജില്ലയില്‍ 20,000 ഹെക്ടറിലും കോട്ടയത്ത് 8200 ഹെക്ടറിലും പുഞ്ചക്കൃഷി ഇറക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു അധികൃതരുടെ നടപടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss