|    Sep 23 Sun, 2018 3:37 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

രാജ് കുന്ദ്രയെ ചോദ്യം ചെയ്തു

Published : 6th June 2018 | Posted By: kasim kzm

മുംബൈ: പ്രമുഖ ബിസിനസുകാരനും നടി ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. 8000 നിക്ഷേപകരില്‍നിന്നായി രണ്ടായിരം കോടി രൂപയുടെ ബിറ്റ്‌കോയിന്‍ ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് രാജ് കുന്ദ്രയെ ചോദ്യം ചെയ്തത്. നിയമവിരുദ്ധമായ ബിറ്റ്‌കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ട് അമിത് ഭരദ്വാജ്, സഹോദരന്‍ എന്നിവരെ നേരത്തേ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഭരദ്വാജും സുഹൃത്തുക്കളും ചേര്‍ന്ന് മുംബൈ, പൂനെ, നന്ദേഡ്, കോലാപൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ നിക്ഷേപകരെ വഞ്ചിച്ചുവെന്നും ഇഡി വ്യക്തമാക്കിയിരുന്നു. അമിത് ഭരദ്വാജില്‍ നിന്ന് ലഭിച്ച സൂചനയനുസരിച്ചാണ് രാജ് കുന്ദ്രയെ ചോദ്യം ചെയ്തത്. ഐപിഎല്‍ വാതുവയ്പ് കേസില്‍ ഉള്‍പ്പെട്ട രാജ് കുന്ദ്ര ക്രിക്കറ്റ് രംഗത്ത് വിലക്ക് നേരിടുകയാണ്. ചോദ്യംചെയ്യാന്‍ വിളിപ്പിച്ചവരില്‍ ബോളിവുഡുമായി ബന്ധമുള്ള നിരവധി പേരുണ്ടെന്നാണ് വിവരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss