|    Jan 21 Sat, 2017 4:28 pm
FLASH NEWS

രാജ്‌നാഥ് സിങ് ശ്രീനഗറില്‍; പോലിസ് ഓഫിസര്‍മാര്‍ക്ക് സ്ഥലംമാറ്റം

Published : 24th July 2016 | Posted By: SMR

ശ്രീനഗര്‍: സംഘര്‍ഷം തുടരുന്ന കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ശ്രീനഗറിലെത്തി. സെന്‍ട്രല്‍ റിസര്‍വ് പോലിസ് ഫോഴ്‌സ് (സിആര്‍പിഎഫ്), ഇന്തോ-തിബത്തന്‍ അതിര്‍ത്തി സേന എന്നിവയുടെ ഡയറക്ടര്‍ ജനറലുമാരോടൊപ്പമാണ് മന്ത്രിയെത്തിയത്.
ശ്രീനഗറില്‍ ഉന്നതതല സുരക്ഷാ അവലോകന യോഗത്തില്‍ സംബന്ധിക്കുന്ന രാജ്‌നാഥ് സിങ് ഗവര്‍ണര്‍ നരീന്ദര്‍നാഥ് വോഹ്‌റ, മുഖ്യമന്ത്രി മെഹബൂബ മുഫ്തി എന്നിവരുമായും പ്രമുഖ രാഷ്ട്രീയ കക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച ഉച്ചയോടെ ഇദ്ദേഹം ഡല്‍ഹിക്ക് തിരിക്കും.
അതേസമയം, രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്താന്‍ സംസ്ഥാനത്തെ പ്രമുഖ വ്യാപാര – വ്യവസായ സംഘടനകള്‍ വിസമ്മതിച്ചു.
ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം കൊലപ്പെടുത്തിയതിനു പിന്നാലെ ആരംഭിച്ച സംഘര്‍ഷങ്ങളില്‍ ഇതുവരെ പോലിസുകാരന്‍ ഉള്‍പ്പെടെ 45 പേര്‍ കൊല്ലപ്പെട്ടു. മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റു.അതിനിടെ, കലാപം ശക്തമായ ദക്ഷിണ കശ്മീരില്‍ രണ്ടു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ദക്ഷിണ കശ്മീര്‍ റേഞ്ച് ഡിഐജി നിതീഷ്‌കുമാറിനെ മാറ്റി പകരം മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍ ഗുലാം ഹസന്‍ ഭട്ടിനെ നിയമിച്ചു. അനന്ത്‌നാഗ് എസ്എസ്പി അബ്ദുള്‍ ജബ്ബാറിനു പകരമായി എസ്എസ്പി ട്രാഫിക് (റൂറല്‍) സുബൈറിനെയും നിയമിച്ചതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക