രാജ്നാഥ് സിങ് രാജസ്ഥാന് അതിര്‍ത്തിയിലെ സുരക്ഷ വിലയിരുത്തി
Published : 9th October 2016 | Posted By: SMR
ബാര്മേഡ്: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രാജസ്ഥാനിലെ പാക് അതിര്‍ത്തിയിലെ സുരക്ഷ വിലയിരുത്തി. അദ്ദേഹം ബിഎസ്എഫിന്റെ മുനബാവോ കാവല്‍പ്പുര സന്ദര്‍ശിച്ചു. പാക് അധീന കശ്മീരില്‍ ഇന്ത്യന്‍സേന നടത്തിയ മിന്നല്‍ ആക്രമണത്തിന്റെ വെളിച്ചത്തിലായിരുന്നു സന്ദര്‍ശനം.ഇന്ത്യ ഒരിക്കലും ആരെയും ആക്രമിച്ചിട്ടില്ലെന്നും എന്നാല്‍, തിരിച്ചടിക്കുമെന്നും രാജ്നാഥ് പറഞ്ഞു.
ആക്രമിക്കുന്നുവെങ്കില്‍ തിരിച്ചടിക്കുമ്പോള്‍ ഉണ്ട എണ്ണില്ല. അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും ചെയ്യും. ഫഌഡ്ലൈറ്റ് നിര്‍മാണം പൂര്‍ത്തിയാക്കും. കമ്പിവേലിക്കു സമാന്തരമായി റോഡ് വെട്ടും. അദ്ദേഹം പറഞ്ഞു.പ്രതികൂല സാഹചര്യത്തിലും അതിര്‍ത്തി കാക്കുന്ന ബിഎസ്എഫ് ഭടന്മാരെ മന്ത്രി അഭിനന്ദിച്ചു. രാജ്നാഥ് വെള്ളിയാഴ്ച ജയ്സാല്മിര് ജില്ലയിലെ ബിഎസ്എഫ് കാവല്പ്പുരകള് സന്ദര്‍ശിച്ചിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.