|    Oct 20 Fri, 2017 6:03 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

രാജ്‌നാഥ് സിങ് ഇന്നു കശ്മീരില്‍

Published : 23rd July 2016 | Posted By: SMR

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് ഇന്നു കശ്മീരിലെത്തും. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈനികര്‍ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് താഴ്‌വരയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണു മന്ത്രിയുടെ സന്ദര്‍ശനം. ഇന്നു രാവിലെ 11മണിക്ക് ശ്രീനഗറിലെത്തുന്ന മന്ത്രി മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി ചര്‍ച്ച നടത്തും. അതിനിടെ സൈന്യവും പ്രക്ഷോഭകരും ഏറ്റുമുട്ടിയതിനെത്തുടര്‍ന്നു യുവാവ് കൊല്ലപ്പെട്ടു. പുല്‍വാമയിലെ അവന്തിപുരയിലായിരുന്നു സംഘട്ടനം. മുഷ്താഖ് അഹമ്മദ് ഭട്ട് ആണ് ലോഹ ഉണ്ടയേറ്റു മരിച്ചത്. ഇതോടെ മരണം 45 ആയി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക