|    Oct 19 Fri, 2018 6:13 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജ്‌നാഥ് സിങ് ഇന്ത്യ-ചൈന അതിര്‍ത്തി സന്ദര്‍ശിക്കും

Published : 25th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഈ ആഴ്ച ഉത്തരാഖണ്ഡിലെ ഇന്ത്യാ-ചൈന അതിര്‍ത്തി സന്ദര്‍ശിക്കും. ഉത്തരാഖണ്ഡിലെ ബാറ ഹോട്ടിയാല്‍ അതിര്‍ത്തി കാക്കുന്ന ഇന്തോ-തിബത്തന്‍ പോലിസ് ഫോഴ്‌സിലെ സൈനികരുമായി മന്ത്രി ആശയവിനിമയം നടത്തും. 28ന് ആരംഭിക്കുന്ന നാല് ദിവസത്തെ സന്ദര്‍ശനത്തില്‍ റിംകിം, മാന, ഔലി കാവല്‍പുരകളും രാജ്‌നാഥ് സിങ് സന്ദര്‍ശിക്കുന്നുണ്ട്. സന്ദര്‍ശനത്തിന്റെ ആദ്യദിനം മന്നുരിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷനല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിലെ ഐഎഎസ്, ഐപിഎസ് ഉദ്യോഗാര്‍ഥികളെ മന്ത്രി അഭിസംബോധന ചെയ്യും. അതിര്‍ത്തിയിലെ നിലവിലെ സ്ഥിതി മന്ത്രി വിലയിരുത്തുകയും സൈനിക സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. ദോക് ലാം പ്രശ്‌നത്തിനുശേഷം ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി ഇന്ത്യ-ചൈന അതിര്‍ത്തി സന്ദര്‍ശിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss