|    Oct 20 Fri, 2017 10:49 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജ്‌നാഥ് പാക് നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തില്ല

Published : 30th July 2016 | Posted By: SMR

ന്യൂഡല്‍ഹി: അടുത്തമാസം നാലിന് സാര്‍ക്ക് സമ്മേളനത്തില്‍ സംബന്ധിക്കാന്‍ ഇസ്‌ലാമാബാദിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പാക് നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകളില്‍ ഏര്‍പ്പെടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സാര്‍ക്ക് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പാകിസ്താനിലെത്തുന്ന രാജ്‌നാഥ് പാക് ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാനുമായും പ്രധാനമന്ത്രി നവാസ് ശരീഫുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന് പേരു വെളിപ്പെടുത്താത്ത വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വിശദീകരണവുമായി രംഗത്തെത്തിയത്.
ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം ഉഭയകക്ഷി ചര്‍ച്ച ലക്ഷ്യമാക്കിയല്ലെന്നും ബഹുരാഷ്ട്ര ചര്‍ച്ചകള്‍ക്കു വേണ്ടിയാണെന്നും സ്വരൂപ് വ്യക്തമാക്കി. അതേസമയം, ഇന്ത്യന്‍ മണ്ണില്‍ പാകിസ്താന്റെ പിന്തുണയോടെ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും പത്താന്‍കോട്ട് ആക്രമണത്തിലെ അന്വേഷണവും മുംബൈ ആക്രമണത്തില്‍ പാകിസ്താനില്‍ നടക്കുന്ന വിചാരണയും വേഗത്തിലാക്കാനും ആവശ്യപ്പെടുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സൈനിക നടപടിക്കിടെ കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പാക് പ്രധാനമന്ത്രി നടത്തിയ പ്രകോപനപരമായ പരാമര്‍ശം ഇന്ത്യ- പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതിനു പിന്നാലെയാണ് രാജ്‌നാഥ് സിങിന്റെ പാക് സന്ദര്‍ശനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക