|    Jul 22 Sun, 2018 3:04 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

രാജ്‌നാഥിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധം; കശ്മീരില്‍ ബന്ദ്

Published : 11th September 2017 | Posted By: fsq

 

ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ കശ്മീര്‍ താഴ്‌വര സ്തംഭിച്ചു. മുന്‍കരുതലെന്ന നിലയില്‍ ശ്രീനഗര്‍ സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ ഇന്നലെ രണ്ടാംദിവസവും നിയന്ത്രണം ഏര്‍പ്പെടുത്തി. ബന്ദ് മൂലം പൊതുവാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഹുര്‍രിയത്ത് കോണ്‍ഫറന്‍സിന്റെ ഇരുവിഭാഗങ്ങളും ജെകെഎല്‍എഫുമാണ് ബന്ദിന് ആഹ്വാനം ചെയ്തത്. അതേസമയം, ദക്ഷിണ കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെ സായുധന്‍ കീഴടങ്ങി. മറ്റൊരാള്‍ കൊല്ലപ്പെട്ടു. ആദില്‍ എന്നയാളാണ്  മരിച്ചത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്ന് താരീഖ് അഹ്മദ് ധര്‍ എന്ന സായുധന്റെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss