|    Nov 23 Thu, 2017 3:03 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

രാജ്‌കോട്ടില്‍ ഇന്ത്യക്ക് സമനില

Published : 14th November 2016 | Posted By: SMR

രാജ്‌കോട്ട്: ഇന്ത്യ- ഇംഗ്ലണ്ട്ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍. 310 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയരായ ഇന്ത്യയെ വിറപ്പിച്ചശേഷമാണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ സമനിലയ്ക്ക് സമ്മതിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 52 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 172 റണ്‍സെടുത്തു. വിരാട് കോഹ്‌ലി പുറത്താവാതെ 49 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ 32*ഉും ആര്‍ അശ്വിന്‍ 32ഉും റണ്‍സെടുത്തത് ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിന് അടിത്തറയേകി.
കിവീസിനെ കീഴടക്കിയപോലെ എളുപ്പമല്ല കാര്യങ്ങളെന്ന് മല്‍സരത്തിന്റെ ആദ്യദിനം തന്നെ ഇംഗ്ലണ്ട് നിര ഇന്ത്യക്ക് മനസ്സിലാക്കിക്കൊടുത്തു. ഒന്നാമിന്നിങ്‌സില്‍ ജോയ് റൂട്ടും (124) മോയിന്‍ അലിയും(117) ബെന്‍ സ്‌റ്റോക്‌സും(128) സെഞ്ച്വറി നേടിയപ്പോള്‍ 159 ഓവറില്‍ 537 എന്ന മാന്യമായ സ്‌കോര്‍ ഇംഗ്ലണ്ട് പടുത്തുയര്‍ത്തി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയും മികച്ചുതന്നെ തുടങ്ങി. രണ്ടാം വിക്കറ്റിലൊത്തു കൂടിയ മുരളി വിജയിയും(126) ചേതേശ്വര്‍ പൂജാരയും(124) ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടോടെ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സിന് അടിത്തറയേകി. മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാനാവാതെ ഇന്ത്യന്‍ മധ്യനിര അനാവശ്യമായി വിക്കറ്റ് തുലച്ചപ്പോള്‍ ഒന്നാമിന്നിങ്‌സ് 488 റണ്‍സില്‍ കൂടാരം കയറി. വാലറ്റത്ത് അശ്വിന്‍(70) നടത്തിയ ചെറുത്തുനില്‍പ്പുകൂടിയില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ സ്ഥിതി പരിതാപകരമായേനെ.
ഒന്നാമിന്നിങ്‌സിലെ 49 റണ്‍സിന്റെ ലീഡിന്റെ ആനുകൂല്യത്തില്‍ രണ്ടാമിന്നിങ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ട് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.   ടീം സ്‌കോര്‍ 180 നില്‍ക്കെ ഹസീബ്(82) മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് ശക്തമായ നിലയിലായിരുന്നു. മൂന്നാമനായി വന്ന സ്‌റ്റോക്‌സിനെ കൂട്ടുപിടിച്ച് കുക്ക്(130) തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കി. ടീം സ്‌കോര്‍ 260ല്‍ നില്‍ക്കെ അശ്വിന്റെ പന്തില്‍ മൂന്നാമനായി കുക്ക് ഔട്ടായപ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 310 റണ്‍സിന്റെ വിജയലക്ഷ്യവും ഇന്ത്യക്ക് സമ്മാനിച്ചു.രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്ക് തുടക്കം തന്നെ പിഴച്ചു. അക്കൗണ്ട് തുറക്കും മുമ്പേ ക്രിസ് വോക്‌സ് ഗംഭീറിനെ മടക്കി. സ്‌കോര്‍ബോര്‍ഡ് 47 ല്‍ നില്‍ക്കെ പുജാരയും(18) വിക്കറ്റ് തുലച്ചു. അതികം വൈകാതെ മുരളിയും മടങ്ങി(31). പിന്നീട് വന്ന രഹാനെ വന്നതും പോയതും ഒരുപോലെയായിരുന്നു. രഹാനെ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ നാലിന് 71 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഒരു ഘട്ടത്തില്‍ തോല്‍വിയിലേക്ക് പോകുമെന്നു കരുതിയ ഇന്ത്യന്‍ ഇന്നിങ്‌സിനെ രക്ഷിച്ചത് കോഹ്‌ലിയുടെയും അശ്വിന്റെയും ജഡേജയുടെയും ചെറുത്തുനില്‍പ്പാണ്.
മോയിന്‍ അലിയാണ് മാന്‍ ഓഫ് ദ മാച്ച്. രണ്ടാം ടെസ്റ്റ് 17ന് വിശാഖപട്ടണത്ത് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക