|    Feb 24 Sat, 2018 11:51 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

രാജ്യാന്തര മയക്കുമരുന്ന് സംഘത്തിലെ പ്രധാനി പിടിയില്‍

Published : 3rd May 2017 | Posted By: fsq

 

കൊച്ചി: രാജ്യാന്തര മയക്കുമരുന്ന് മാഫിയ സംഘത്തില്‍ അടുത്ത ബന്ധമുള്ള ഗോവന്‍ സ്വദേശി പിടിയില്‍. ഗോവയിലെ ബര്‍ദേഷ് സ്വദേശി ദീപക് എസ് കലന്‍ ഗുഡ്കറി (48) നെയാണ് എറണാകുളം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ബെന്നി ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഒരു കോടിയോളം രൂപയുടെ മയക്കുമരുന്നുകളുമായി പിടിയിലായ കുണ്ടന്നൂര്‍ സ്വദേശി സനീഷില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ പ്രകാരമാണ് കലന്‍ ദീപക് അറസ്റ്റിലാവുന്നത്. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജി ലക്ഷമണന്‍, കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി വി ഏലിയാസ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സൈഫുദ്ദീന്‍, പ്രിവന്റീവ് ഓഫിസര്‍ എ എസ് ജയന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ കെ എം റോബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. ഒരു തരത്തിലും സംശയം തോന്നാത്തവിധം വേഷം മാറിയായിരുന്നു എക്‌സൈസ് സംഘം ഇയാളെ കണ്ടെത്തിയത്. ദീപക്കിന് ഇന്ത്യക്കകത്തും പുറത്തുമായി വ്യപിച്ചു കിടക്കുന്ന മയക്കുമരുന്നു മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് എക്‌സൈസ് അധികൃതരുടെ കണ്ടെത്തല്‍. ആവശ്യക്കാരെത്തുമ്പോള്‍ നൈജീരിയന്‍ സ്വദേശിയില്‍ നിന്നാണ് താന്‍ മയക്കുമരുന്നുകള്‍ സംഘടിപ്പിച്ച് നല്‍കുന്നതെന്ന് ചോദ്യംചെയ്യലില്‍ ദീപക് വെളിപ്പെടുത്തിയതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss