|    Jul 23 Mon, 2018 3:27 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

രാജ്യാന്തര ചലച്ചിത്ര മേള : വിശ്വാസപൂര്‍വം മന്‍സൂര്‍’ ഒഴിവാക്കിയതിനെതിരേ പ്രതിഷേധം

Published : 23rd September 2017 | Posted By: fsq

 

കെ എം അക്ബര്‍

ചാവക്കാട്: രാജ്യാന്തര ചലച്ചിത്രമേളയിലേക്കു തിരഞ്ഞെടുത്ത മലയാള സിനിമകളില്‍ നിന്നു പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ‘”വിശ്വാസപൂര്‍വം മന്‍സൂര്‍’ എന്ന’സിനിമ ഒഴിവാക്കിയതിനെതിരേ പ്രതിഷേധം ശക്തം. സിനിമാരംഗത്തും വര്‍ഗീയത തലപൊക്കുന്നുവെന്നതിന്റെ തെളിവാണ് ഇതെന്നു സോഷ്യല്‍ മീഡിയയില്‍ ആരോപണമുയര്‍ന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ നിരപരാധികളായ കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേര്‍ പീഡിപ്പിക്കപ്പെടുകയും അനാഥരാക്കപ്പെടുകയും ചെയ്യുന്നതിന്റെ ദൃശ്യാവിഷ്‌കാരമായിരുന്നു “വിശ്വാസപൂര്‍വം മന്‍സൂര്‍’. വര്‍ഗീയകലാപത്തില്‍ നിന്നു രക്ഷപ്പെട്ട അമ്മയും മകളും അനുഭവിക്കുന്ന കഷ്ടപ്പാടുകളും അവര്‍ക്ക് അഭയം നല്‍കിയ ചെറുപ്പക്കാരന്‍ അനുഭവിക്കേണ്ടി വന്ന ദുരിതപൂര്‍ണമായ ജീവിതവുമായിരുന്നു ഈ സിനിമ. കെ ഇ എന്‍ കുഞ്ഞഹമ്മദ് അടക്കം നിരവധി പേര്‍ ഈ സിനിമയെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണു പങ്കുവച്ചിരുന്നത്. എന്നാല്‍ ഒമ്പത് സിനിമകളില്‍ ഉള്‍പ്പെടുത്താന്‍ പോലും ജൂറി തയ്യാറായില്ല. അതേസമയം ന്യൂെജന്‍ എന്ന ലേബലില്‍ ഇറങ്ങിയ സിനിമകള്‍ ഇടംനേടുകയും ചെയ്തു. ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു ചെയര്‍മാനും ചെലവൂര്‍ വേണു, എം ജി ശശി, ജുദാജിത്ത് സര്‍ക്കാര്‍, വീണാ ഹരിഹരന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണു ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്തു നടക്കുന്ന 22ാമതു രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ളചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss