|    Jan 24 Tue, 2017 3:01 pm
FLASH NEWS

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സ്ഥിരം വേദി

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: രാജ്യാന്തര മേളയ്ക്ക് തിയറ്റര്‍ കോംപ്ലക്‌സ് വേണമെന്ന ആവശ്യത്തിന് ഒടുവില്‍ അവസാനമാകുന്നു. ചലച്ചിത്ര മേളയ്ക്ക് സ്ഥിരം വേദിയ്ക്കായി 50 കോടി രൂപയണ് ബജറ്റില്‍ വകയിരുത്തിയത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ് നാഥിന്റെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച പദ്ധതി നിര്‍ദ്ദേശം ഏതാനും ദിവസങ്ങള്‍ക്കും മുമ്പ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് സമര്‍പ്പിച്ചിരുന്നു.
കഴക്കൂട്ടം ബൈപാസിനോടു ചേര്‍ന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആറേക്കറില് രണ്ടേക്കര്‍ സ്ഥലത്തായിരിക്കും തിയറ്റേര്‍ കോംപ്ലക്‌സ് നിര്‍മിക്കുക. ആറു സ്‌ക്രീനുകളുള്ള കോംപ്ലക്‌സാണ് നിലവില്‍ ഉദേശിക്കുന്നത്. നിര്‍മാണത്തിനായി പിവിആര്‍ ഉള്‍പ്പെടെയുള്ള സ്വാകാര്യ കമ്പനികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു മുന്നോട്ടുവന്നിട്ടുണ്ട്. ചലച്ചിത്ര മേള നടക്കുന്ന ഡിസംബറില്‍ കോംപ്ലക്‌സ് പൂര്‍ണമായും അക്കാദമിക്ക് വിട്ടു നല്‍കും. ബാക്കിയുള്ള സമയത്ത് ബന്ധപ്പെട്ട സ്വകാര്യ കമ്പനിക്ക് അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാം.
വര്‍ഷം മുഴുവന്‍ ഒരു മിനി തിയറ്റര്‍ അക്കാദമി ആവശ്യങ്ങള്‍ക്കായി ഉറപ്പു വരുത്തുകയും ചെയ്യും. ഫുഡ് കോര്‍ട്ടും ഓപ്പണ്‍ഫോറത്തിനും ചര്‍ച്ചകള്‍ക്കും സെമിനാറുകള്‍ക്കും വാര്‍ത്താസമ്മേളനങ്ങള്‍ക്കുമെല്ലാം സൗകര്യങ്ങളൊരുക്കിയായിരിക്കും കോംപ്ലക്‌സ് നിര്‍മിക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക