|    Dec 14 Fri, 2018 4:19 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

രാജ്യാന്തര ചലച്ചിത്രമേളനവാഗതത്തിളക്കത്തില്‍ 30തിലധികം സിനിമകള്‍

Published : 5th December 2018 | Posted By: kasim kzm

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ 30 ലധികം നവാഗത പ്രതിഭകളുടെ സംവിധാനത്തിളക്കം. കാന്‍, വെനീസ്, ബെര്‍ലിന്‍, ലൊക്കാര്‍ണോ തുടങ്ങിയ മേളകളില്‍ പ്രേക്ഷകപ്രീതി നേടിയ ചലച്ചിത്രങ്ങളാണു നവാഗതരുടേതായി ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ പകുതിയോളം ചിത്രങ്ങളും ഇന്ത്യയില്‍ ആദ്യമായാണു പ്രദര്‍ശിപ്പിക്കുന്നത്.
ലൊക്കാര്‍ണോ മേളയില്‍ പ്രത്യേക പരാമര്‍ശം നേടിയ റേ ആന്റ് ലിസ്, വെനീസ് മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് ഖൈസ് നാഷിഫിനെ അര്‍ഹനാക്കിയ തെല്‍അവീവ് ഓണ്‍ ഫയര്‍, സാന്‍ സെബാസ്റ്റ്യനില്‍ മൂന്നു പുരസ്‌കാരങ്ങള്‍ നേടിയ റോജോ എന്നിവയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ബോര്‍ഡര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അലി അബ്ബാസി, കെനിയന്‍ സംവിധായിക വനൗരി കഹ്യു, അമേരിക്കന്‍ സംവിധായനായ കെന്റ് ജോണ്‍സ്, വിയറ്റ്—നാം സംവിധായിക ആഷ് മേഫെയര്‍, റുമേനിയന്‍ സംവിധായകന്‍ ഡാനിയേല്‍ സാന്റു എന്നിവരുടേതടക്കമുള്ള നവാഗത ചിത്രങ്ങളും മേളയുടെ ഭാഗമായി പ്രദര്‍ശനത്തിനെത്തും. തുര്‍ക്കിയിലെ പരാജയപ്പെട്ട ഒരു സൈനിക അട്ടിമറിയുടെ കഥ പറയുന്ന അനൗണ്‍സ്‌മെന്റ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിന്. ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണിത്. മഹ്മുത് ഫസില്‍ ചോഷ്—കുന്‍ സംവിധാനം ചെയ്ത ചിത്രം ലോകസിനിമാ വിഭാഗത്തില്‍ ഡിസംബര്‍ ഏഴിന് ടാഗോര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. തുര്‍ക്കിയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അതൃപ്തരായ ഒരു വിഭാഗം സൈനിക ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പദ്ധതിയിടുന്നതും പരാജയപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെയാണു തുര്‍ക്കി രാഷ്ട്രീയത്തെ സംവിധായകന്‍ ചിത്രീകരിച്ചത്. ഈ ചിത്രം വെനീസ് ചലച്ചിത്രോല്‍സവത്തില്‍ പ്രത്യേക ജൂറി പുരസ്—കാരം നേടിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss