|    Jan 18 Wed, 2017 5:47 pm
FLASH NEWS

രാജ്യാന്തര ചലച്ചിത്രമേള; പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും

Published : 15th November 2015 | Posted By: SMR

തിരുവനന്തപുരം: 20ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. അക്കാദമിയിലേക്കുള്ള ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ആയാണ് ഇതു രൂപക ല്‍പന ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മേളയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കെല്ലാം യൂസര്‍നെയിമും പാസ്‌വേഡും ഇ-മെയിലായി അയച്ചതായി ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ് രാജേന്ദ്രന്‍ നായര്‍ അറിയിച്ചു, ഇത് ലഭിച്ചവര്‍ക്ക് മേളയ്ക്ക് www.iff k. in എന്ന വെബ്‌സൈറ്റിലൂടെ ഈ മേളയില്‍ പ്രതിനിധിയായി രജിസ്റ്റര്‍ ചെയ്യാം. ഇവര്‍ക്കു നേരിട്ട് ഓണ്‍ലൈന്‍ പേമെന്റ് നടത്തുന്നതിനും എസ്ബിടി ബ്രാഞ്ചുകള്‍ വഴി പണമടയ്ക്കുന്നതിനും ചെലാന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും സൗകര്യമുണ്ടാവും.
പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് www.iffk.in എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഇതിനായി ഇ-മെയില്‍ വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍, പേര്, ജനനത്തിയ്യതി, മേല്‍വിലാസം, തൊഴില്‍ എന്നിവ രേഖപ്പെടുത്തണം. അതു കഴിഞ്ഞ് പണമടയ്ക്കുന്നതിന് ഓണ്‍ലൈന്‍ ലിങ്കും സ്‌റ്റേറ്റ്ബാങ്ക് ലിങ്കും പ്രയോജനപ്പെടുത്താം. ഓണ്‍ലൈന്‍ ലിങ്ക് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ക്രെഡിറ്റ്കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ബാങ്ക് ട്രാന്‍സ്ഫര്‍ എന്നിവയിലേതെങ്കിലും വഴി പണമടയ്ക്കാം.
ഡെലിഗേറ്റ് ഫീസിന് ബാങ്ക് ചാര്‍ജ് ഈടാക്കും. സ്‌റ്റേറ്റ് ബാങ്ക് സൗകര്യം പ്രയോജനപ്പെടുത്തുന്നവര്‍ക്ക് സ്‌റ്റേറ്റ് ബാങ്ക് വഴിയും ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ്കാര്‍ഡ്, ബാങ്ക് ട്രാന്‍സ്ഫര്‍ മുഖേന ഓണ്‍ലൈനായും ചെലാന്‍ പ്രിന്റ് ചെയ്ത് ബാങ്ക് കൗണ്ടര്‍ മുഖേനയും പണമടയ്ക്കാം. ചലച്ചിത്ര അക്കാദമിയുടെ ശാസ്തമംഗലത്തുള്ള ഓഫിസിലും പനവിളയിലുള്ള ലൈബ്രറിയിലും ഡെലിഗേറ്റ് ഹെല്‍പ്പ്‌ഡെസ്‌ക് ആരംഭിച്ചതായും സെക്രട്ടറി അറിയിച്ചു. ആവശ്യമായ വിവരങ്ങളും സഹായങ്ങളും അവിടെനിന്ന് രാവിലെ 10 മുതല്‍ വൈകീട്ട് 6വരെ 0471 4100320 എന്ന ഫോണ്‍നമ്പറിലും നേരിട്ടും ലഭിക്കും.
കൂടാതെ സീനിയര്‍ സിറ്റിസണ്‍, ഭിന്നശേഷിയുള്ളവര്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്നു പണം നേരിട്ടു സ്വീകരിക്കുന്നതിന് ഈ ഹെല്‍പ്പ്‌ഡെസ്‌കുകളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 4 മുതല്‍ 11 വരെയാണു മേള.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക