|    Sep 23 Sun, 2018 1:27 pm
FLASH NEWS
Home   >  Kerala   >  

രാജ്യസഭാംഗത്വം മൂന്നു ദിവസത്തിനുള്ളില്‍ രാജിവെക്കമെന്ന് വീരേന്ദ്രകുമാര്‍

Published : 13th December 2017 | Posted By: Jesla

കോഴിക്കോട്: തന്റെ രാജ്യസഭാംഗത്വം മൂന്നു ദിവസത്തിനുള്ളില്‍ രാജിവെക്കുമെന്ന് ജെ ഡി യു സംസ്ഥാന അദ്ധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍ എം പി പറഞ്ഞു. രാജിവയ്ക്കുമെന്ന തീരുമാനത്തില്‍ യാതൊരുവിധ മാറ്റവുമില്ല. ഭാവി കാര്യങ്ങള്‍ ശരത് യാദവുമായി കൂടിയാലോചിച്ചതിന് ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെ ഡി യു യോഗത്തിന് ശേഷം കോഴിക്കോട് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ പാര്‍ട്ടി രൂപീകരിക്കണോ അല്ലെങ്കില്‍ ഏതെങ്കിലും പാര്‍ട്ടിയുമായി ലയിക്കണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. പാര്‍ട്ടി പ്രതിസന്ധിയിലാണെന്ന കാര്യം സത്യമാണ്. സംസ്ഥാന നേതാക്കളുമായും ജില്ലാ നേതാക്കളുമായും പുതിയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.

യോഗത്തിന്റെ തീരുമാനം വരും ദിവസങ്ങളില്‍ ശരത് യാദവിനെ അറിയിക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

നീതീഷ് കുമാര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും എം പി സ്ഥാനം രാജിവെക്കും. നിതീഷ് കുമാറിന്റെ ഔദാര്യം തനിക്ക് ആവശ്യമില്ല. എസ് ജെ ഡി പിരിച്ചുവിട്ടത് തെറ്റായി പോയി എന്ന് തന്നെയാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss