|    Jun 24 Sun, 2018 3:07 am
FLASH NEWS
Home   >  Kerala   >  

രാജ്യസഭ സീറ്റ്: കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ഫണ്ടിലേക്ക് വന്‍തുക മാണി വാഗ്ദാനം ചെയ്‌തെന്ന്

Published : 9th June 2018 | Posted By: sruthi srt

കോട്ടയം: യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടുകൊടുത്തത് പെയ്‌മെന്റിന്റെ അടിസ്ഥാനത്തിലാണെന്ന് പി സി ജോര്‍ജ്.
സ്വകാര്യ ചാനലിന്റെ ചര്‍ച്ചയില്‍ പ്രതികരിക്കുകയായിരന്നു അദ്ദേഹം.ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ഫണ്ടിലേക്ക് വന്‍തുക മാണി വാഗ്ദാനം ചെയ്തു.

കോണ്‍ഗ്രസിന്റെ സാമ്പത്തിക നില പരുങ്ങലിലാണ്. അതു പരിഹരിക്കാനാണ് മാണിയുടെ വാഗ്ദാനം. പ്രവര്‍ത്തകരുടെ വികാരത്തേക്കാള്‍ വലുതാണ് കോണ്‍ഗ്രസിന് മാണിയുടെ പണം. തന്റെ ആരോപണത്തിന് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അതു കിട്ടിയാലുടന്‍ പുറത്തുവിടുമെന്നും ജോര്‍ജ് പറഞ്ഞു. മകന്റെ ഭാവി സുരക്ഷിതമാക്കാന്‍ മാണി നടത്തിയ നീക്കമാണിതെന്നും ജോര്‍ജ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss