|    Aug 16 Wed, 2017 11:03 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജ്യസഭ : തൃണമൂല്‍, കോണ്‍ഗ്രസ് അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു

Published : 2nd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബംഗാളില്‍ നിന്നുള്ള സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി ബികാസ് രഞ്ജന്‍ ഭട്ടാചാര്യയുടെ നാമനിര്‍ദേശ പത്രിക തള്ളി. പത്രികയോടൊപ്പം വയ്‌ക്കേണ്ട അധിക സത്യവാങ്മൂലം സമയപരിധി കഴിഞ്ഞതിനു ശേഷം സമര്‍പ്പിച്ചതിനാലാണിത്. പത്രികാ സമര്‍പണത്തിനുള്ള അവസാന തിയ്യതിയായിരുന്ന ജൂലൈ 28ന് മൂന്നുമണിക്കു ശേഷമാണ് ബികാസ് ബട്ടാചാര്യ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ആഗസ്ത് എട്ടിനായിരുന്നു തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതോടെ, കോണ്‍ഗ്രസ്സിലെ പ്രദീപ് ഭട്ടാചാര്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബംഗാളില്‍ നിന്ന് ഒഴിവുവരുന്ന അഞ്ചു രാജ്യസഭാ സീറ്റുകളിലേക്കു ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ വിജയം ഉറപ്പിച്ചിട്ടുണ്ട്.  ഡെറിക് ഒബ്രിയാന്‍, സുകേന്ദു ശേഖര്‍ റോയ്, ദോല സെന്‍ മനസ് ഭുനിയ, സാന്ത ചേത്രി എന്നിവരാണ് തൃണമൂല്‍ അംഗങ്ങളായി രാജ്യസഭയിലെത്തുക. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്കു മല്‍സരിക്കേണ്ടെന്നു പാര്‍ട്ടി കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരുന്നു. യെച്ചൂരി മല്‍സരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, സിപിഎമ്മിന്റെ കേരള ഘടകത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് യെച്ചൂരിയെ മല്‍സരിപ്പിക്കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക