|    May 25 Thu, 2017 6:15 pm
FLASH NEWS

രാജ്യസഭ: കോണ്‍ഗ്രസ്സിനും ജെഡിയുവിനും സീറ്റ് നല്‍കും

Published : 26th February 2016 | Posted By: SMR

തിരുവനന്തപുരം: യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ്സിനും ജനതാദളി(യു)നും നല്‍കും. ഇതുസംബന്ധിച്ച് മുന്നണിയില്‍ ധാരണയായി. ആകെ മൂന്ന് സീറ്റാണുള്ളതെന്നും രണ്ടെണ്ണത്തില്‍ യുഡിഎഫ് മല്‍സരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. യുഡിഎഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
സ്ഥാനാര്‍ഥിയെ നിര്‍ണയിക്കേണ്ടത് അതത് പാര്‍ട്ടികളാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. മാധ്യമങ്ങള്‍ പറയുന്നതല്ലാതെ യുഡിഎഫിന് ജനതാദളുമായി യാതൊരു പ്രശ്‌നങ്ങളുമില്ല. ജെഡിയുവിന്റെ മാത്രമല്ല, മുന്നണിയിലെ എല്ലാ കക്ഷികളുടെയും പിന്നാലെ മാധ്യമങ്ങള്‍ പ്രശ്‌നമന്വേഷിച്ച് പോവുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day