|    Sep 26 Wed, 2018 9:12 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

രാജ്യസഭാ സീറ്റ്: കാര്യപ്രാപ്തിയാണ് പ്രധാനമെന്ന് കെ മുരളീധരന്‍

Published : 4th June 2018 | Posted By: kasim kzm

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസ്സില്‍ വിവാദം തുടരുന്നു. രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതിനു പ്രായമല്ല, കാര്യപ്രാപ്തിയാണു പ്രധാനമെന്നു കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. കോണ്‍ഗ്രസ്സില്‍ നിന്ന് ആരെ അയ—ക്കണം എന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ. പ്രായത്തിന്റെ പേരില്‍ ആരെയും മാറ്റിനിര്‍ത്തുകയോ, വിലകുറച്ചു കാണുകയോ ചെയ്യരുത്.
രാജ്യസഭയിലേക്കൊക്കെ പ്രായമായവരാണു നല്ലത്. തന്നെപ്പോലുള്ളവര്‍ക്കു തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ച് ജയിക്കാനുള്ള ത്രാണി ഉണ്ടല്ലോയെന്നും മുരളീധരന്‍ പറഞ്ഞു. രാജ്യസഭാ സീറ്റ് വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാന് നല്‍കണമെന്ന് എഴുത്തുകാരി കെ ശാരദക്കുട്ടി ആവശ്യപ്പെട്ടു. ആ രാജ്യസഭാ സീറ്റ് ഷാനിമോള്‍ക്കു ലഭിച്ചാല്‍ അത് കോണ്‍ഗ്രസിന്റെ ചരിത്രത്തിന് വെണ്മയും സ്ത്രീ സമൂഹത്തിന് അഭിമാനവുമാകുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അവര്‍ കുറിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss