|    Jun 21 Thu, 2018 7:52 pm
FLASH NEWS
Home   >  Kerala   >  

രാജ്യസഭാ സീറ്റ്: ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും ശവപ്പെട്ടിയും റീത്തും

Published : 9th June 2018 | Posted By: sruthi srt

കൊച്ചി: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതില്‍ ്പ്രതിഷേധിച്ച് എറണാകുളം ഡിസിസിക്ക് മുന്നില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രം പതിച്ച ശവപ്പെട്ടിയും റീത്തും.എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ ചിത്രം പതിച്ചുളള ശവപ്പെട്ടിയാണ് സ്ഥാപിച്ചത്. ഇതോടൊപ്പം റീത്തുകളും പ്രതിഷേധ പോസ്റ്ററുകളും പതിച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഈ പ്രതിഷേധത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. ‘കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിമാനത്തേക്കാള്‍ നിങ്ങള്‍ വില കല്‍പ്പിച്ചത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ?’ .’ഞങ്ങള്‍ പ്രവര്‍ത്തകരുടെ മനസില്‍ നിങ്ങള്‍ മരിച്ചു,’ ‘കോണ്‍ഗ്രസ് പാര്‍ട്ടിയിലെ യൂദാസുകള്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല,’ തുടങ്ങിയവായാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ശവപ്പെട്ടിക്കും റീത്തിനും മുകളില്‍ കരിങ്കൊടിയും കെട്ടിവച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss