|    Jun 25 Mon, 2018 4:09 am
FLASH NEWS
Home   >  Kerala   >  

രാജ്യസഭാ സീറ്റൊന്നും പ്രതീക്ഷിക്കണ്ട, വേണേല്‍ ഒരു ഡല്‍ഹി ടൂര്‍ പോയിട്ടു വാ; കോണ്‍ഗ്രസ്സിലെ യുവ എംഎല്‍മാരോട് മണി

Published : 8th June 2018 | Posted By: Jasmi JMI


തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളകോണ്‍ഗ്രസ്സിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ ദേശീയ നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസിലെ യുവ നേതാക്കളെ ട്രോളി മന്ത്രി എം.എം.മണി. രാജ്യസഭാ സീറ്റൊന്നും പ്രതീക്ഷിക്കേണ്ട. വേണമെങ്കില്‍ ഒരു ഡല്‍ഹി ടൂര്‍ ഒക്കെ പോയിട്ടു വാ…യുവ കോണ്‍ഗ്രസ് പോരാളികളെ എന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നത്.
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടു നല്‍കേണ്ടി വന്നതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളിലെ കനത്ത പ്രതിഷേധം നേരിടേണ്ടി വരികയാണ് നേതാക്കള്‍ക്ക്. ഒഴിവു വന്ന രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നത് കോണ്‍ഗ്രസിലെ യുവ നേതാക്കന്മാര്‍ക്കും തിരിച്ചടിയായി. ഉത്തരേന്ത്യ എക്‌സ്‌ക്ലൂസീവ് ഡല്‍ഹി ടൂര്‍ പാക്കേജ് എന്നെഴുതിയ ഫോട്ടോയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരെ ട്രോളിയുള്ള മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.മന്ത്രി മണിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പലതും അടുത്തിടെ വൈറലായിരുന്നു. മന്ത്രി തങ്ങള്‍ക്കൊരു ഭീഷണിയാണെന്നാണ് കേരളത്തിലെ ട്രോളര്‍മാര്‍ തന്നെ പറയുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ജയത്തിന് ശേഷം ഇനി കാവില പാട്ടുമത്സരത്തിന് കാണാമെന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss