|    Jun 20 Wed, 2018 10:52 pm
FLASH NEWS
Home   >  Kerala   >  

രാജ്യസഭാ സീറ്റില്‍ നിന്നൊഴിവാക്കണം:രാഹൂലിന് കുര്യന്റെ കത്ത്

Published : 7th June 2018 | Posted By: Jasmi JMI


ന്യൂഡല്‍ഹി:  തന്നെ രാജ്യസഭാ സ്ഥാനാര്‍തിയായി പരിഗണിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുതിര്‍ന്ന നേതാവ് പിജെ കുര്യന്റെ കത്ത്. കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് അയക്കുന്നതിനെതിരെ സംസ്ഥാന കോണ്‍ഗ്രസില്‍ കലാപം ശക്തമാവുന്നതിനിടയിലാണ് പാര്‍ട്ടി അധ്യക്ഷന് കുര്യന്‍ കത്തു നല്‍കിയത്.രാജ്യസഭാ സ്ഥാനാര്‍ഥിയായി തന്നെ പരിഗണിക്കണമെന്നില്ലെന്നു വ്യക്തമാക്കുന്ന കത്തില്‍ സീറ്റ് നല്‍കാവുന്ന ആറു നേതാക്കളുടെ പേര് കുര്യന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എംഎം ഹസന്‍, വിഎം സുധീരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാനിമോള്‍ ഉസ്മാന്‍, പിസി ചാക്കോ, പിസി വിഷ്ണുനാഥ് എന്നിവരുടെ പേരുകളാണ് കുര്യന്‍ നിര്‍ദേശിച്ചിട്ടുള്ളത്. കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കാന്‍ ചിലര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇത് അനുവദിക്കരുതെന്നും കത്തില്‍ കുര്യന്‍ ആവശ്യപ്പെടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss