|    Aug 18 Fri, 2017 12:50 am
FLASH NEWS
Home   >  National   >  

രാജ്യസഭാ വോട്ടെണ്ണല്‍ വൈകുന്നു

Published : 8th August 2017 | Posted By: shadina sdna

അഹമ്മദാബാദ്: ഗുജറാത്തിലെ മൂന്ന് രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങാനായില്ല. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറിയെന്നാരോപിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപച്ചതിനാലാണ് വോട്ടെണ്ണല്‍ വൈകുന്നത്. ഇവരുടെ വോട്ട് റദ്ദാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. 2000ലും 2016ലും സമാനമായ കേസുകളില്‍ വോട്ട് റദ്ദു ചെയ്തിട്ടുണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.  ഇതിനിടെ കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ കമ്മീഷന്‍ ആസ്ഥാനത്തെത്തി. വോട്ടെണ്ണല്‍ കാര്യത്തില്‍ തീരുമാനം രാത്രി തന്നെയുണ്ടാവുമെന്നാണ് സൂചന. കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മ, രണ്‍ദീപ് സുര്‍ജേവാല, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, രവിശങ്കര്‍പ്രസാദ്, നിര്‍മല സീതാരാമന്‍, മുക്താര്‍ അബ്ബസ് നഖ്‌വി, പീയൂഷ് ഗോയല്‍ തുടങ്ങിയവരും തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക