|    Jan 23 Mon, 2017 3:54 am
FLASH NEWS

രാജ്യസഭാ തിരഞ്ഞെടുപ്പ് 21 ന്

Published : 5th March 2016 | Posted By: G.A.G

തിരുവനന്തപുരം : ഏപ്രിലില്‍ ഒഴിവു വരുന്ന 13 രാജ്യസഭാ സീറ്റുകളിലേക്കുളള തെരഞ്ഞെടുപ്പ് മാര്‍ച്ച് 21 ന് നടത്തുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. എ.കെ ആന്റണി, കെ.എന്‍ ബാലഗോപാല്‍, ടി.എന്‍ സീമ എന്നിവര്‍ കാലാവധി പൂര്‍ത്തിയാക്കുന്ന മൂന്ന് ഒഴിവുകളിലേക്കാണ് കേരളത്തില്‍ തെരഞ്ഞെടുപ്പു നടത്തുക .പഞ്ചാബ് (അഞ്ച്) അസാം (രണ്ട്) ഹിമാചല്‍പ്രദേശ് (ഒന്ന്) ത്രിപുര(ഒന്ന്) നാഗാലാന്റ്(ഒന്ന്) എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 11 ഉം പത്രിക പിന്‍വലിക്കാനുളള അവസാന തീയതി മാര്‍ച്ച് 14 ഉം ആണ്. 21 ന് അഞ്ച് മണിക്ക് വോട്ടെണ്ണല്‍ നടക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 135 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക