|    Sep 24 Mon, 2018 11:10 am

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എ വോട്ട് ചെയ്യരുത്: യൂത്ത് കോണ്‍ഗ്രസ്‌

Published : 11th June 2018 | Posted By: kasim kzm

സുല്‍ത്താന്‍ ബത്തേരി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിക്ക് അനുകൂലമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനും എംഎല്‍എയുമായ ഐ സി ബാലകൃഷ്ണന്‍ വോട്ട് ചെയ്യരുതെന്നു സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ച കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നേതാവ് ടി എല്‍ സാബു ഇടതുപക്ഷത്തിന്റെ പിന്തുണയോടെ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പില്‍ ചെയര്‍മാനായ സാഹചര്യത്തില്‍ സ്ഥലം എംഎല്‍എ കൂടിയായ ഡിസിസി പ്രസിഡന്റ് വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കണമെന്നാണ് ജില്ലയിലെ ഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ആവശ്യം. സംസ്ഥാന കോണ്‍ഗ്രസ്സിനെയും യുഡിഎഫ് നേതൃത്വത്തെയും സുല്‍ത്താന്‍ ബത്തേരിയിലെ രാഷ്ര്ടീയ സാഹചര്യം ബോധ്യപ്പെടുത്തണമെന്നും യുഡിഎഫുമാരനായി മല്‍സരിച്ച് വിജയിച്ച ടി എല്‍ സാബു ചെയര്‍മാന്‍ പദവി രാജിവച്ച് തിരിച്ച് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചാല്‍ മാത്രമേ എംഎല്‍എ വോട്ട് ചെയ്യാവൂ എന്നുമാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്.
ഈ വിഷയത്തില്‍ ജില്ലാ യുഡിഎഫ് നേതൃത്വം നിലപാട് സ്വീകരിക്കണമെന്നും നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss