|    Jul 18 Wed, 2018 8:14 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജ്യസഭാ എംപിയെ പുറത്താക്കിയ നടപടി ന്യായീകരിച്ച് സിപിഎം

Published : 18th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യസഭാ എംപി ഋതബ്രതോ ബന്ദോപാധ്യായയെ പുറത്താക്കിയ നടപടിയെ ന്യായീകരിച്ച് സിപിഎം. പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമായ സൂര്യ മിശ്രയാണ് പാര്‍ട്ടി അച്ചടക്കത്തിനെതിരായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ രാജ്യസഭയില്‍ നിന്നു പുറത്താക്കിയ ബന്ദോപാധ്യായക്ക് എതിരേ സ്വീകരിച്ച നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയത്. പാര്‍ട്ടിയുടെ അച്ചടക്കത്തിനെതിരായി പ്രവര്‍ത്തിച്ചുവെന്നതു മാത്രമല്ല പൊതുസമൂഹത്തിനിടയില്‍ പാര്‍ട്ടിക്ക് അതൃപ്തിയുണ്ടാക്കും വിധമാണു ബന്ദോപാധ്യായ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 13നാണ് ഇദ്ദേഹത്തിന്റെ പ്രാഥമിക അംഗത്വം റദ്ദു ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss