|    Aug 18 Sat, 2018 5:48 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജ്യസഭാ ഉപാധ്യക്ഷന്‍: ബി കെ ഹരിപ്രസാദ് പ്രതിപക്ഷ സ്ഥാനാര്‍ഥി

Published : 9th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസ്സിന്റെ ബി കെ ഹരിപ്രസാദും ജെഡിയുവിന്റെ ഹരിവംശ് നാരായണ്‍ സിങും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഹരിപ്രസാദിന് വേണ്ടി അഞ്ച് സെറ്റ് പത്രികകള്‍ സമര്‍പ്പിച്ചതായി രാജ്യസഭയിലെ കോണ്‍ഗ്രസ്സിന്റെ ഉപനേതാവ് ആനന്ദ് ശര്‍മ അറിയിച്ചു. സമാജ്‌വാദി പാര്‍ട്ടി, എന്‍സിപി, ബിഎസ്പി, ഡിഎംകെ, സിപിഐ, സിപിഎം, ടിഎംസി, ടിഡിപി കക്ഷികളും നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നേരത്തെ എന്‍സിപിയുടെ വന്ദനാ ചവാന്റെ പേരായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് വച്ചിരുന്നത്. എന്നാല്‍ ഈ സ്ഥാനത്തേക്ക് മല്‍സരിക്കാനില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത്പവാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ബി കെ ഹരിപ്രസാദ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss