|    Aug 20 Mon, 2018 2:18 am
FLASH NEWS
Home   >  National   >  

രാജ്യസഭാ ഉപാധ്യക്ഷന്‍: എന്‍ഡിഎയുടെ ഹരിവംശ് നാരായണ്‍ സിങിന് ജയം

Published : 9th August 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷനായി ജെഡിയുവിന്റെ ഹരിവംശ് നാരായണ്‍ സിങ് തിരഞ്ഞെടുക്കപ്പെട്ടു. 125 വോട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഹരിവംശിന് ലഭിച്ചത്.കോണ്‍ഗ്രസ്സിന്റെ ബി കെ ഹരിപ്രസാദായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. ഇദ്ദേഹത്തിന് 105 വോട്ടാണ് ലഭിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നേരത്തെ എന്‍സിപിയുടെ വന്ദനാ ചവാന്റെ പേരായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് വച്ചിരുന്നത്.

എന്നാല്‍ ഈ സ്ഥാനത്തേക്ക് മല്‍സരിക്കാനില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത്പവാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ബി കെ ഹരിപ്രസാദ് ഇന്നലെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ഔദ്യോഗിക ഫലപ്രഖ്യാപനം ഉടന്‍ ഉണ്ടാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss