|    Nov 23 Thu, 2017 8:30 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

രാജ്യസഭയിലേക്ക് ഇല്ലെന്ന് രഘുറാം രാജന്‍

Published : 10th November 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റില്‍ മല്‍സരിക്കാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം നിരസിച്ച് ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. രാജ്യസഭയിലേക്ക് മല്‍സരിക്കാനില്ലെന്നു കാണിച്ച് രഘുറാം രാജന്റെ ഓഫിസ് പത്രക്കുറിപ്പ് ഇറക്കിയതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. നിലവില്‍ ഷിക്കാഗോ സര്‍വകലാശാലയിലെ അധ്യാപകനാണു രഘുറാം രാജന്‍. സര്‍വകലാശാലയിലെ മുഴുവന്‍സമയ ജോലി ഉപേക്ഷിക്കാന്‍ രഘുറാം രാജന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫിസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. ഡല്‍ഹിയിലെ മൂന്ന് സീറ്റുകളിലൊന്നില്‍ രഘുറാം രാജനെ മല്‍സരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. വരുന്ന ജനുവരിയില്‍ രാജ്യസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റിലും പാര്‍ട്ടിക്കാരല്ലാത്തവരെ നിര്‍ത്താനാണ് കെജ്‌രിവാളിന്റെ നീക്കമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക