|    Jul 21 Sat, 2018 5:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജ്യസഭയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം കുറഞ്ഞു : പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷ സ്ഥാനം നഷ്ടമാവും

Published : 25th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യസഭയിലെ അംഗങ്ങളുടെ എണ്ണം കുറഞ്ഞതിന്റെ ഫലമായി ഒരു പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷസ്ഥാനം കോണ്‍ഗ്രസ്സിനു നഷ്ടമാവും. രാജ്യസഭയിലെ പ്രധാന പാര്‍ലമെന്ററി സമിതിയായ പേഴ്‌സനല്‍, പബ്ലിക് ഗ്രീവന്‍സ്, ലോ ആന്റ്് ജസ്റ്റിസ് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനമാണ് കോണ്‍ഗ്രസ്സിന് നഷ്ടമാവുക. നിലവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ആനന്ദ് ശര്‍മയാണ് ഈ സമിതിയുടെ അധ്യക്ഷന്‍. എന്നാല്‍, ഈ പദവിയില്‍ ഉടന്‍തന്നെ ബിജെപിയിലെ ഭൂപേന്ദര്‍ യാദവിനെ നിയമിക്കുമെന്നാണ് രാജ്യസഭാ സെക്രട്ടേറിയറ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. മൊത്തം എട്ടു രാജ്യസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ ഉള്ളതില്‍ മൂന്നെണ്ണത്തിന്റെ അധ്യക്ഷസ്ഥാനം മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സിനുള്ളത്. ആഭ്യന്തരകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി, ശാസ്ത്ര സാങ്കേതിക കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സമിതി എന്നിവയ്ക്കു പുറമെ ഉദ്യോഗസ്ഥര്‍, പൊതുപ്രശ്‌നങ്ങള്‍, നിയമവും നീതിയും അടക്കമുള്ള വിഷയങ്ങള്‍ക്കുള്ള മൂന്നാമത്തെ സമിതിയുടെയും അധ്യക്ഷസ്ഥാനം കോണ്‍ഗ്രസ്സിനാണ്. ഈ അധ്യക്ഷ സ്ഥാനമാണ് കോണ്‍ഗ്രസ്സിന് നഷ്ടമാവുക. രാജ്യസഭയില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് ഭൂരിപക്ഷമുണ്ടായിരുന്ന സമയത്ത് മൂന്ന് പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷസ്ഥാനം കോണ്‍ഗ്രസ്സിനും രണ്ടെണ്ണം ബിജെപിക്കും ഓരോന്നുവീതം സമാജ്‌വാദി പാര്‍ട്ടി, ജെഡിയു, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കുമായിരുന്നു. എന്നാല്‍, ജെഡിയു കൂടി ഭരണപക്ഷത്ത് എത്തിയതോടെ, പ്രതിപക്ഷത്തിന്റെ രാജ്യസഭയിലെ അംഗബലം 57 ആയി കുറഞ്ഞതിനാല്‍ കോണ്‍ഗ്രസ്സിന് മൂന്ന്് സമിതികളുടെ അധ്യക്ഷ സ്ഥാനം നല്‍കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. അതേസമയം, ഭരണകക്ഷിയായ ബിജെപി നേതാക്കളുടെ താല്‍പര്യപ്രകാരമാണ് ഈ നീക്കം നടത്തുന്നതെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പവിത്രത അപകടത്തിലാക്കുന്ന തീരുമാനമാണിതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. ഇതിനെതിരേ ശക്തമായി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss