|    Aug 21 Mon, 2017 11:21 pm
FLASH NEWS
Home   >  News now   >  

രാജ്യവ്യാപക പ്രതിഷേധദിനം, കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം

Published : 28th November 2016 | Posted By: G.A.G

hartal30തിരുവനന്തപുരം : മുന്നൊരുക്കങ്ങളില്ലാതെ നോട്ട് അസാധുവാക്കി ജനങ്ങളെ തീരാദുരിതത്തിലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രാജ്യവ്യാപകമായി ഇന്ന് പ്രതിഷേധദിനം ആചരിക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ കേരളത്തില്‍ നടക്കുന്ന ഹര്‍ത്താല്‍ പൂര്‍ണമാണ്. ആശുപത്രി, പാല്‍, പത്രം, വിവാഹം, ബാങ്ക് തുടങ്ങിയ അവശ്യ സേവനമേഖലകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി എരുമേലിയെയും കോട്ടയം ജില്ലയിലെ മറ്റ് ഇടത്താവളങ്ങളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ പൊതുവേ സമാധാനപരമാണെന്നാണ് റിപോര്‍ട്ടുകള്‍.
കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.ഇന്നേക്ക് ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിട്ടില്ലെന്നും പ്രതിഷേധദിനാചരണമാണ് നടക്കുകയെന്നും കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക