|    Jun 23 Sat, 2018 8:13 am
FLASH NEWS

രാജ്യറാണിയില്‍ കോട്ടെരുമ ശല്യം; പൊറുതിമുട്ടി യാത്രക്കാര്‍

Published : 5th May 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: നിലമ്പൂരില്‍ നിന്നു തിരുവനന്തപുരത്തേക്ക് പോവുന്ന രാജ്യറാണി എക്‌സ്പ്രസില്‍ കോട്ടെരുമ ശല്യം. നിലമ്പൂരില്‍ നിര്‍ത്തിയിടുന്ന ട്രെയിനില്‍ കയറിക്കൂടുന്ന കോട്ടെരുമ യാത്രക്കാര്‍ക്ക് ശല്യമാവുകയാണ്. പലപ്പോഴും റെയില്‍വേ ജീവനക്കാര്‍ ചൂല് ഉപയോഗിച്ച് ബോഗിയിലെ കോട്ടെരുമകളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല. നിലമ്പൂരില്‍ റബര്‍ മരങ്ങളില്‍ നിന്ന് കൂട്ടതോടെ എത്തുന്ന കോട്ടെരുമകള്‍ ട്രെയിന്‍ നിര്‍ത്തിയിടുന്ന സമയത്താണ് സീറ്റുകളിലും മറ്റും ഒട്ടിപിടിച്ചു നില്‍ക്കുന്നത്. എസി കംപാര്‍ട്ട്‌മെന്റിലും സ്ലീപ്പര്‍ കോച്ചിലും ജനറല്‍ കംപാര്‍ട്ട്‌മെന്റിലും കോട്ടരുമ ശല്യമായിട്ടുണ്ട്. രാത്രി യാത്രികള്‍ ചെവിയും വായയും മൂക്കും തുണികൊണ്ട് മൂടി കെട്ടിയാണ് ഉറങ്ങുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss