|    Jan 20 Fri, 2017 11:42 pm
FLASH NEWS

രാജ്യപുരോഗതിക്ക് ഐക്യം ആവശ്യമാണ്: മോഡി

Published : 25th October 2015 | Posted By: swapna en

pm-modi-

ന്യൂഡല്‍ഹി: രാജ്യ പുരോഗതിക്ക് ഐക്യം ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ശാന്തിയും സമാധാനവും ഐക്യവുമാണ് രാജ്യത്തിന് ആവശ്യമെന്ന് മോഡി തന്റെ പ്രതിമാസ റേഡീയോ പരിപാടിയായ മന്‍ കീ ബാത്തില്‍ പറഞ്ഞു. വൈവിധ്യമാണ് ഇന്ത്യയുടെ പ്രത്യേകത.
അവയവദാനത്തെ പ്രോല്‍സാഹിപ്പിക്കണം. അവയദാനം ഒരു പ്രധാന കാര്യമാണ്. ചില സംസ്ഥാനങ്ങളില്‍ അവയവദാനത്തില്‍ വന്‍ വര്‍ദ്ധനവാണ്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ വളരെ കുറവാണ്. ഓരോ വര്‍ഷവും ഒരു ലക്ഷംപേര്‍ക്ക് നേത്രങ്ങള്‍ ആവശ്യമായി വരുന്നു. എന്നാല്‍ 25,000 പേര്‍ മാത്രമാണ് നേത്രദാനം നടത്തുന്നത്- മോദി പറഞ്ഞു.

കേരളത്തിലെ വിദ്യാര്‍ഥികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കണ്ണൂര്‍ സ്വദേശിയായ ശ്രദ്ധ തമ്പാന്‍ എന്ന വിദ്യാര്‍ഥിനിയെയും  പാലക്കാട് ചിറ്റൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥികളെയും പ്രധാനമന്ത്രി പ്രത്യേക അഭിനന്ദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 85 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക