|    Oct 19 Thu, 2017 2:49 pm
FLASH NEWS

രാജ്യപുരോഗതിക്ക് വേണ്ടി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുന്നില്ല: ചെന്നിത്തല

Published : 15th July 2017 | Posted By: fsq

 

കുന്ദംകുളം: രാജ്യ പുരോഗതിക്ക് വേണ്ടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉചിതമായ നടപടികള്‍ ഒന്നും കൈക്കൊള്ളുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കടവല്ലൂര്‍ പഞ്ചായത്ത് തിപ്പലശ്ശേരി മേഖലയില്‍ കോണ്‍ഗ്രസ്സ് മേഖല കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ദിരാഗാന്ധിയെ വാനോളം പുകഴ്ത്തിയ ചെന്നിത്തല കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ സമസ്തമേഖലകളിലും ദുരിതം വിതറുകയാണെന്നും പറഞ്ഞു. നരേന്ദ്രമോഡി വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതോടൊപ്പം രാജ്യത്തിന്റെ പുരോഗതിക്കായി ഒന്നും ചെയ്യുന്നില്ല- അദ്ദേഹം കൂടിചേര്‍ത്തു. ജി.എസ്.ടി വന്നതോടുകൂടി ഉല്‍പാദനവില അടിക്കടി ഉയര്‍ന്നത് സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടാണ്ണന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കുകയും വൈദേശിക ശക്തികളുടെ വെല്ലുവിളികളെ ചങ്കൂറ്റത്തോടെ നേരിടുകയും ചെയ്ത ധീരവനിതയാണ് ഇന്ദിരാഗാന്ധിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ടിഎന്‍ പ്രതാപന്‍ അധ്യക്ഷനായിരുന്നു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എ പി മുഹമ്മദാലി, ടി കെ ശിവശങ്കരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ ജയശങ്കര്‍, കല്യാണി എസ് നായര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി കെ ദേവദാസ്, കടവല്ലൂര്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പ്രഭാത് മുല്ലപ്പള്ളി, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് വി.കേശവന്‍ പങ്കെടുത്തു. കുടുംബ സംഗമത്തിന്റെ ഭാഗമായി ഇന്ദിരാജി ഓര്‍മ്മ മരം നടല്‍, മുതിര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ആദരിക്കല്‍, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ അഭിനന്ദിക്കല്‍ എന്നിവ നടന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക