|    Nov 20 Mon, 2017 5:54 am
FLASH NEWS
Home   >  Todays Paper  >  page 12  >  

”രാജ്യപുരോഗതിക്കായി മാധ്യമ പ്രവര്‍ത്തകരും കൈകോര്‍ക്കണം” ; എസ് ഡിപിഐ സംസ്ഥാന കമ്മിറ്റി സൗഹൃദ ഇഫ്താര്‍ വിരുന്ന്‌

Published : 23rd June 2017 | Posted By: fsq

 

കൊച്ചി: രാജ്യപുരോഗതിക്കായി പൊതുപ്രവര്‍ത്തകരോടൊപ്പം മാധ്യമപ്രവര്‍ത്തകരും കൈകോര്‍ക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ മജീദ് ഫൈസി. മാധ്യമപ്രവര്‍ത്തകര്‍ക്കായി എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ഒരുക്കിയ സൗഹൃദ ഇഫ്താര്‍ വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടകരമായ വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ ഫാഷിസത്തിനെതിരേ കലര്‍പ്പില്ലാത്ത പുതിയ മുന്നേറ്റമാണ് ഇന്ത്യ തേടുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മതേതര പാര്‍ട്ടികള്‍ എന്ന് ജനം വിശ്വസിച്ചിരുന്ന പല പാര്‍ട്ടികളും ഇന്ത്യന്‍ ജനതയെ വഞ്ചിച്ചു. ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ പുതിയ ജനാധിപത്യമുന്നേറ്റത്തിന്് മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍, സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍, ജില്ലാ പ്രസിഡന്റ് പി പി മൊയ്തീന്‍ കുഞ്ഞ്, ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ താന്നിപ്പാടം വിവിധ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക