|    Dec 10 Mon, 2018 10:48 pm
FLASH NEWS

രാജ്യദ്രോഹികളായ സയണിസത്തിന്റെ ഗൂഢാലോചനയില്‍ അകപ്പെടുന്നതില്‍ യുവാക്കള്‍ ജാഗ്രത പാലിക്കണം: കാന്തപുരം

Published : 23rd April 2018 | Posted By: kasim kzm

മഞ്ചേരി: രാജ്യദ്രോഹികളായ സയണിസത്തിന്റെ ഗൂഢാലോചനയില്‍ അകപ്പെടുന്നതില്‍ നിന്ന് യുവാക്കള്‍ ജാഗ്രത പാലിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍. മഞ്ചേരി ജാമിഅ ഹികമിയ്യ സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാം സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും മതമാണ്. അതിരുവിടുന്ന വികാര പ്രകടനങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. വര്‍ഗീയതയിലേക്ക് വലിച്ചിഴക്കുന്ന പ്രകടനങ്ങളും ഹര്‍ത്താലുകളും രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബഹ്‌റൈന്‍ ഇസ്‌ലാമിക് ഡിപാര്‍ട്ട്‌മെന്റ് മുന്‍ ജഡ്ജി ജലാല്‍ യൂസുഫ് ശര്‍ഖി ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, കെ കെ അഹ്മദ് മുസ്‌ല്യാര്‍ കട്ടിപ്പാറ, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി  സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss