|    Mar 23 Thu, 2017 3:41 am
FLASH NEWS

രാജ്യദ്രോഹത്തിനുള്ള പണം സൂക്ഷിക്കുന്നത് സഹകരണ ബാങ്കുകളിലെന്ന് ഒ രാജഗോപാല്‍

Published : 18th November 2016 | Posted By: G.A.G

o-rajagopal

ന്യൂഡല്‍ഹി: കേരളത്തില്‍ കമ്മ്യൂണിസ്റ്റ്- കോണ്‍ഗ്രസ് കള്ളപ്പണ കൂട്ടുകെട്ട് രൂപപ്പെട്ടിരിക്കുന്നുവെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. കള്ളപ്പണക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രാധാന്യം നല്‍കുകയാണ് കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സുകാരും ചെയ്യുന്നതെന്ന് രാജഗോപാല്‍ പറഞ്ഞു.
കള്ളപ്പണത്തിനെതിരായ നടപടി സഹകരണ മേഖലയെ തകര്‍ക്കുമെന്ന വാദം ബാലിശവും അപഹാസ്യവുമാണ്. കേന്ദ്രസര്‍ക്കാര്‍ അഴിമതി തുടച്ചുനീക്കാന്‍ നടപടിയെടുക്കുമ്പോള്‍ അഴിമതിക്കാരെ സംരക്ഷിക്കാനാണ് ഇടത്- വലത് മുന്നണികള്‍ കുപ്രചാരണം അഴിച്ചുവിടുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യദ്രാഹ പ്രവര്‍ത്തനത്തിന് വിദേശത്ത് നിന്നെത്തുന്ന കോടിക്കണക്കിന് രൂപ സഹകരണ ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ നേതൃത്വമാണ് സഹകരണ ബാങ്കുകളെ നിയന്ത്രിക്കുന്നത്.
പണം നഷ്ടപ്പെടുമെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തിയിലാക്കുകയാണ് പാര്‍ട്ടികള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ബിജെപിയുടെ നേതൃത്വത്തില്‍ കാസര്‍കോടുള്ള സഹകരണ ബാങ്കുകളില്‍ ഇത്തരത്തിലുള്ള പണം നിക്ഷേപിച്ചിട്ടുണ്ടാ എന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
റിസര്‍വ് ബാങ്കിനെതിരായ സമരങ്ങള്‍ രാജ്യദ്രോഹകരമായ നടപടിയാണ്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കാതെ കള്ളപ്പണത്തിനെതിരായ നടപടി എടുക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(Visited 391 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക