|    Nov 19 Sun, 2017 12:34 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജ്യദ്രോഹക്കേസില്‍ വൈക്കോയെ വെറുതെവിട്ടു

Published : 21st October 2016 | Posted By: SMR

ചെന്നൈ: എല്‍ടിടിഇയെ പിന്തുണച്ച് രാജ്യദ്രോഹപ്രസംഗം നടത്തിയെന്ന കേസില്‍ എംഡിഎംകെ നേതാവ് വൈക്കോയെ പ്രാദേശിക കോടതി വെറുതെവിട്ടു. വൈക്കോ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുകയോ അതിന് പിന്തുണ നല്‍കുകയോ ചെയ്തതായി തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി വ്യക്തമാക്കി. 2008 ഒക്ടോബര്‍ 20ന് വൈക്കോ നടത്തിയ പ്രസംഗത്തിനെതിരേയായിരുന്നു കേസെടുത്തത്. വിധിവന്ന ഉടനെ വൈക്കോയുടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ പടക്കംപൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തി. കോടതിയില്‍ പ്രവേശിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക