|    Aug 18 Fri, 2017 4:56 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജ്യത്ത് 938 ഐപിഎസ് ഓഫിസര്‍മാരുടെ കുറവുണ്ടെന്നു കേന്ദ്രം

Published : 2nd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 938 ഐപിഎസ് ഓഫിസര്‍മാരുടെ കുറവുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. അഡ്വ. ജോയ്‌സ് ജോര്‍ജ് എംപിയുടെ ചോദ്യത്തിനാണു മന്ത്രി മറുപടി നല്‍കിയത്. 2017 ജനുവരി 1 അനുസരിച്ച് 4843 ഐപിഎസ് ഉദ്യോഗസ്ഥരാണു രാജ്യത്ത് ആവശ്യമായിട്ടുള്ളത്. എന്നാല്‍ 3,905 പേര്‍ മാത്രമാണു നിലവില്‍ ജോലിയില്‍ ഉള്ളത്. 938 പേരുടെ ഒഴിവാണ് ഇന്ത്യന്‍ പോലിസ് സര്‍വീസിലുള്ളത്. 1954ലെ റൂള്‍ അനുസരിച്ചുള്ള ക്രമീകരണങ്ങളോടെയാണു കുറവുകള്‍ പരിഹരിച്ചു പോവുന്നതെന്ന് മന്ത്രി അറിയിച്ചു. അതേസമയം സമീപകാലത്ത് കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചുവരുന്ന ജൈവവളത്തിനെ ജിഎസ്ടിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ 18% നികുതിയാണ് ജൈവവളത്തിന് ഈടാക്കുന്നത്. ഒന്നുകില്‍ പൂര്‍ണമായും നികുതി ഒഴിവാക്കുകയോ, അല്ലെങ്കില്‍ 5%ല്‍ താഴെയായി നികുതി നിജപ്പെടുത്തുകയോ ചെയ്യണം. 2017-18 വാര്‍ഷിക പദ്ധതിയിലേക്കുള്ള ഉപധനാഭ്യര്‍ഥന ചര്‍ച്ചകളില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക ഉല്‍പ്പന്നങ്ങളായ ഏലം, തേയില, കാപ്പി, റബ്ബര്‍ എന്നിവയ്ക്കു പ്രത്യേക സബ്‌സിഡി അനുവദിക്കണമെന്നും ടീ, റബ്ബര്‍, കോഫി, ഏലം ബോര്‍ഡുകള്‍ക്കു കര്‍ഷകാനുകൂല്യങ്ങള്‍ നല്‍കുന്നതിനായി അധിക ഫണ്ട് നീക്കിവയ്ക്കണമെന്നും എംപി ആവശ്യപ്പെട്ടു. ഇന്ദിരാ ആവാസ് യോജനയില്‍ നിര്‍മിക്കുന്ന വീടുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവുവരുത്തണം. 2009ല്‍ സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്ന് അനുവദിച്ച ഇടുക്കി പാക്കേജ് പുനരുജ്ജീവിപ്പിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക