|    Feb 23 Fri, 2018 11:56 am
FLASH NEWS
Home   >  Pravasi   >  

രാജ്യത്ത് 4.6 ലക്ഷം വ്യാജ കരാര്‍ കമ്പനികള്‍

Published : 30th January 2017 | Posted By: fsq

 

ജിദ്ദ: സൗദിയില്‍ 460,000 വ്യാജ കരാര്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതായി പ്രമുഖ പ്രാദേശിക ദിനപത്രം റിപോര്‍ട്ട് ചെയ്തു. ആറു ലക്ഷം കമ്പനികളാണ് സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ 140,000 കമ്പനികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ശേഷിക്കുന്ന 4.6 ലക്ഷം കമ്പനികളും വ്യാജമാണെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.നിലവില്‍ പ്രവര്‍ത്തിക്കുന്ന കരാര്‍ കമ്പനികളില്‍ തന്നെ 3,000 കമ്പനികള്‍ മാത്രമാണ് മന്ത്രാലയത്തിന്റെ നിയമങ്ങളും നിര്‍ദേശങ്ങളും പാലിച്ചും നിലവാരത്തിനൊത്തും നിലകൊള്ളുന്നത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനായി കരാറില്‍ ഏര്‍പ്പെടുന്നത്് ഈ കമ്പനികളാണ്. മറ്റു കമ്പനികളെല്ലാം ഈ പ്രധാന കമ്പനികളുമായി ഉപ കരാറില്‍ ഏര്‍പ്പെടുകയാണ് ചെയ്തുവരുന്നത്. അതുകൊണ്ടു തന്ന സര്‍ക്കാര്‍ ഇത്തരം ചെറിയ കമ്പനികളുടെ നിലവാരം പരിശോധിക്കാറില്ലെന്ന് പത്രം ചൂണ്ടിക്കാട്ടുന്നു. മിക്ക വ്യാജ കമ്പനികളും വിസ നേടുന്നതിനു വേണ്ടിയാണ് ജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിസ ലഭിച്ച ശേഷം അടച്ചുപൂട്ടുന്ന കമ്പനികളുമുണ്ട്. രാജ്യത്ത് നടക്കുന്ന ബിനാമി ബിസിനസ്സില്‍ 40 ശതമാനവും കരാര്‍ കമ്പനികളുടെ മറവിലാണെന്ന് സൗദി ബിനാമി ബിസിനസ് വിരുദ്ധ വകുപ്പ്് വെളിപ്പെടുത്തിയിരുന്നു.കരാര്‍ കമ്പനികളുടെ നിലവാരം ഉറപ്പുവരുത്തുന്നതിനും ഈ മേഖലയുടെ ഉന്നമനത്തിനുമായി പ്രത്യേക അതോറിറ്റി നിലവിലുണ്ട്. വ്യാജ കമ്പനികള്‍ അടച്ചുപൂട്ടണമെന്നും കമ്പനികളുടെ നിലവാരം ഉയര്‍ത്തുന്നതിനു നടപടി സ്വീകരിക്കണമെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss