|    Dec 19 Tue, 2017 12:10 am
FLASH NEWS

രാജ്യത്ത് സ്വപ്‌നം കാണുന്നതിനും വിലക്ക് വീഴുന്നു: കെഇഎന്‍

Published : 4th December 2017 | Posted By: kasim kzm

ചെര്‍പ്പുളശ്ശേരി: വേഗത്തില്‍ വ്രണപ്പെടുന്ന വികാരമായി മതവികാരം മാറിയെന്നും രാജ്യത്ത് സ്വപ്‌നം കാണുന്നതിനും ഭാവനാസൃഷ്ടിക്കും വിലക്ക് വീണിരിക്കുകയാണെന്നും പ്രഫ. കെഇഎന്‍ കുഞ്ഞഹമ്മദ്. സിപിഎം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ചളവറയില്‍ ‘മതവും മനുഷ്യനും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടാമ്പി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ. സി പി ചിത്രഭാനു അധ്യക്ഷനായി. സിപിഎം ഏരിയ സെക്രട്ടറി കെ ബി സുഭാഷ്, അംഗങ്ങളായ ഇ ചന്ദ്രബാബു. കെ ഉണ്ണിക്കൃഷ്ണന്‍, കെ വേണുഗോപാലന്‍, ഇ വിനോദ്കുമാര്‍, എം പി ബാലന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss