|    Aug 15 Wed, 2018 2:49 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജ്യത്ത് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പെടുത്തണം: ഇടി

Published : 11th August 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്ത് സമ്പൂര്‍ണ നിരോധനം ഏര്‍പെടുത്തണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. മദ്യവും മയക്കുമരുന്നും രാജ്യത്തെ തകര്‍ക്കുകയാണ്. പുതിയ തലമുറ മദ്യത്തില്‍ മുങ്ങുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ പെരുകുന്നതും മദ്യത്തിന്റെ വ്യാപനം കൊണ്ട് തന്നെയാണ്. മോട്ടോര്‍ വാഹന അപകടങ്ങളില്‍ ആയിരങ്ങള്‍ മരിക്കുന്നതിന്റെ കാരണവും മറിച്ചല്ല. കരള്‍, ഹൃദ്രോഗങ്ങള്‍ അനുദിനം വര്‍ധിച്ചു വരുന്നു. കുട്ടികള്‍ ഇളം പ്രായത്തിലേ മദ്യം കുടിച്ചു തുടങ്ങുന്നു.
മഹാത്മജി രാജ്യത്തോട് ആഹ്വാനം ചെയ്തതും ഭരണഘടനയുടെ മാര്‍ഗ നിര്‍ദേശക തത്ത്വത്തില്‍ വ്യക്തമാക്കിയതുമായ സമ്പൂര്‍ണ മദ്യനിരോധനം പ്രാവര്‍ത്തികമാക്കാന്‍ ഗവണ്‍മെന്റ് മുന്നോട്ടുവരണമെന്നും ബഷീര്‍ എംപി കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss