|    Dec 13 Thu, 2018 9:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാജ്യത്ത് വികസനം ഊര്‍ജസ്വലമായെന്ന് പ്രധാനമന്ത്രി

Published : 27th May 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അധികാരത്തിലെത്തി നാലാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ബിജെപി സംഘടിപ്പിച്ച റാലി ഇന്നലെ ഒഡീഷയിലെ കട്ടക്കില്‍ നടന്നു. സര്‍ക്കാര്‍ ശരിയായ ദിശയിലാണെന്നും അത് ജനങ്ങള്‍ സമ്മതിച്ച കാര്യമാണെന്നും റാലി—ക്കു മുമ്പായി ജനങ്ങളെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. അതേസമയം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് ഡല്‍ഹിയില്‍ പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചു. മോദി സര്‍ക്കാര്‍ രാജ്യത്തെ കുടുംബവാഴ്ച അവസാനിപ്പിച്ചെന്നും വികസനത്തെ ത്വരിതപ്പെടുത്തിയെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷത്തെ ബിജെപി സര്‍ക്കാര്‍ കാഴ്ചവച്ചത് വിവാദങ്ങളില്ലാത്ത ഭരണമാണെന്ന് കേന്ദ്ര സാമ്പത്തിക മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss