|    Oct 23 Tue, 2018 6:16 am
FLASH NEWS

രാജ്യത്ത് രോഹിത് വെമുലമാര്‍ ആവര്‍ത്തിക്കരുത്: കാംപസ് ഫ്രണ്ട്‌

Published : 18th January 2017 | Posted By: fsq

 

കോഴിക്കോട്: ജാതീയതയുടെയും ഫാഷിസ്റ്റ് ഭരണകൂട പീഡനത്തിന്റെയും ഇരയായ രോഹിത് വെമുലയുടെ ആത്മ സമര്‍പ്പണത്തിന്റെ ഒന്നാം വാര്‍ഷി കത്തിന്റെ ഭാഗമായി ‘എന്ത് കൊണ്ട് വെമുലമാര്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രണ്ട് കേന്ദ്രങ്ങളിലായി വിദ്യാര്‍ഥി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വെള്ളിമാട്കുന്ന് ജെഡിടി ഇസ്‌ലാം കോളജില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി റാഷിദ് പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം സി സക്കീര്‍ അധ്യക്ഷത വഹിച്ചു. മണാശേരി എംഎഎംഒ കോളജില്‍ ജില്ലാ വൈസ്പ്രസിഡന്റ് ആയിഷ ഹാദി മുക്കം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്പ്രസിഡന്റ് അബ്ദുല്‍സലാം പന്തീരങ്കാവ് അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ടി പി മുഹമ്മദ്, കാംപസ് ഫ്രണ്ട് ജില്ലാ ജോയിന്റ് സെക്രട്ടറി ഹിഷാം കൊടുവള്ളി, ഖജാഞ്ചി ഷുഹൈബ് താമരശ്ശേരി, ജംഷിര്‍ വെള്ളയില്‍, നസീഫ് കൊടുവള്ളി, ഫസല്‍ താമരശ്ശേരി,ആദില്‍ അര്‍ഷക്ക്, യാസിം മുഹമ്മദ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss