|    Oct 21 Sun, 2018 7:48 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

രാജ്യത്ത് രാസായുധ ഭീഷണി: സംസ്ഥാനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം

Published : 11th September 2017 | Posted By: fsq

ന്യൂഡല്‍ഹി: രാജ്യത്ത് രാസായുധ പ്രയോഗത്തിനും വിഷവാതക പ്രയോഗത്തിനും സാധ്യത.
രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ക്കു നേരെ രാസായുധ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിമാനങ്ങള്‍, ബസ്സുകള്‍, ട്രെയിന്‍, മെട്രോ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടത്താന്‍ ലക്ഷ്യമിടുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപോര്‍ട്ട് അടിസ്ഥാനമാക്കി മന്ത്രാലയം പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. അതിനാല്‍ സംശയാസ്പദമായവയും ബാഗേജുകള്‍ അടക്കമുള്ള സാധനങ്ങളും പ്രത്യേകം പരിശോധിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. സപ്തംബര്‍ ഒന്നിനാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയത്. വിമാനങ്ങളില്‍ വിഷവാതകം പുറപ്പെടുവിക്കുന്ന തരത്തിലുള്ള ഉപകരണങ്ങളോ സംശയകരമായ വസ്തുക്കളോ കണ്ടാല്‍ ആവശ്യമായ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.ആഗസ്തില്‍, ആസ്‌ത്രേലിയയില്‍ നിന്നു വിമാനത്തില്‍ സ്‌ഫോടകവസ്തുക്കള്‍ കടത്താനുള്ള ശ്രമം സുരക്ഷാജീവനക്കാര്‍ പരാജയപ്പെടുത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ആസ്‌ത്രേലിയയില്‍ സെക്യൂരിറ്റി ഏജന്‍സി അറസ്റ്റ് ചെയ്തു. ഇക്കാര്യം ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. വിഷപ്പൊടികള്‍, കീടനാശിനികള്‍, ആസിഡ്, വീടുകളില്‍ ഉപയോഗിക്കുന്ന ക്ലീനിങ് വസ്തുക്കള്‍ എന്നിവ കടകളില്‍ നിന്ന് യഥേഷ്ടം ലഭിക്കുമെന്നതിനാല്‍ തന്നെ ഇവ വഴി ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. വിഷവാതകപ്രയോഗ മുന്നറിയിപ്പും ഇന്റലിജന്‍സ് വിഭാഗത്തില്‍ നിന്നു ലഭിച്ചതായി സംസ്ഥാനങ്ങള്‍ക്കു നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സിവില്‍ വ്യോമയാന സെക്യൂരിറ്റി വകുപ്പ് സിഐഎസ്എഫ്, മെട്രോ വിമാനത്താവളങ്ങള്‍ എന്നിവയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss