|    Oct 15 Mon, 2018 3:52 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

രാജ്യത്ത് മോദി ഭരണം അവസാനത്തിലേക്ക് :യെച്ചൂരി

Published : 25th September 2017 | Posted By: fsq

 

കൊച്ചി: രാജ്യത്ത് മോദിഭരണത്തിന്റെ പടിയിറക്കത്തിനു തുടക്കമായെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തെ യുവജനങ്ങളിലും വിദ്യാര്‍ഥികളിലും മോദിഭരണത്തിനെതിരായ വികാരം ശക്തിപ്രാപിച്ചു കഴിഞ്ഞു. ജെഎന്‍യുവും ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയും അടക്കമുള്ള കാംപസുകളില്‍ ഇടതുപക്ഷ വിദ്യാര്‍ഥി യൂനിയനുകള്‍ വിജയിച്ചത് ഇതിനു തെളിവാണെന്നും യെച്ചൂരി പറഞ്ഞു. ദക്ഷിണേഷ്യന്‍ കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ പാര്‍ട്ടികളുടെ സമ്മേളനത്തിനു സമാപനം കുറിച്ച് മറൈന്‍ഡ്രൈവില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി. രണ്ടു ദിവസങ്ങളായി കൊച്ചിയില്‍ നടന്ന ഇടതുപക്ഷ പാര്‍ട്ടികളുടെ സൗത്ത് ഏഷ്യ സമ്മേളനത്തിനു വര്‍ണാഭമായ റാലിയോടെയാണു മറൈന്‍ ഡ്രൈവില്‍ സമാപനം കുറിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss