|    Dec 12 Tue, 2017 6:24 am
FLASH NEWS
Home   >  Todays Paper  >  page 12  >  

രാജ്യത്ത് പശുസംരക്ഷകരെ നിരോധിക്കണമെന്ന് സിപിഎം

Published : 20th September 2016 | Posted By: SMR

ന്യൂഡല്‍ഹി: പശുസംരക്ഷണ സേനകളെ രാജ്യത്ത് അടിയന്തരമായി നിരോധിക്കണമെന്ന് സിപിഎം. ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന അക്രമങ്ങളില്‍ സിപിഎം കേന്ദ്രകമ്മിറ്റിയോഗം ആശങ്ക പ്രകടിപ്പിച്ചു.
പശുസംരക്ഷണത്തിന്റെ പേരില്‍ നിയമം കൈയിലെടുക്കുന്നവര്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും നേരെ അക്രമം അഴിച്ചുവിടുകയാണ്. ഇത്തരം സംഘടനകളെ രാജ്യത്ത് അടിയന്തരമായി നിരോധിക്കണം.
ബീഫ് ഉപയോഗത്തിന്റെ പേരിലും പശുസംരക്ഷണത്തിന്റെ പേരിലും മുസ്‌ലിംകള്‍ക്കു നേരെയുണ്ടായ അക്രമങ്ങളെ ശക്തമായി അപലപിക്കുന്നു. അക്രമങ്ങളുണ്ടായ ബിജനോറും ഭരത്പൂരും സിപിഎം നേതാക്കള്‍ സന്ദര്‍ശിക്കും.
മുസ്‌ലിംകള്‍ക്കെതിരേ അക്രമം നടന്ന ഹരിയാനയിലെ മേവാത്തിലും പാര്‍ട്ടി സംഘം സന്ദര്‍ശനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക